‘മോദിയും അദാനിയും ഒന്നാണ്, വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു’; രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, February 26, 2023

 

റായ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദി അദാനി ബന്ധം ചൂണ്ടക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. അദാനിയും മോദിയും ഒന്നാണ്. അദാനിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും ഒന്നായതുകൊണ്ടാണ് അദാനിയെ സംരക്ഷിക്കാന്‍ മുഴുവന്‍ സര്‍ക്കാരും രംഗത്തിറങ്ങിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്വാതന്ത്യസമരവും ഒരു കമ്പനിക്കെതിരെ ആയിരുന്നുവെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. ചൈനയോട് ഏറ്റുമുട്ടാന്‍ കഴിവില്ലെന്ന് പറയുന്നതാണോ കേന്ദ്രസര്‍ക്കാരിന്‍റെ ദേശസ്നേഹമെന്ന് അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷുകാരോട് പൊരുതിയപ്പോള്‍ അവര്‍ ഇന്ത്യയേക്കാള്‍ വലുതായിരുന്നില്ലേ എന്നും ചോദ്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ സ്ത്രീകളും ചെറുപ്പക്കാരും അസ്വസ്ഥരാണ്. സ്ത്രീകൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു. കശ്മീരിലെ ജോഡോ യാത്രയിലെ ജനപിന്തുണ കണ്ട പൊലീസുകാര്‍ ഓടിപ്പോയി. ദേശീയ‌പതാക ഉയര്‍ത്തിയത് ലക്ഷക്കണക്കിന് കശ്മീരി യുവാക്കളാണെന്നും രാഹുൽ പറഞ്ഞു.

 

https://www.youtube.com/watch?v=0HPxWeKsdqU