മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു; കടയിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു | VIDEO

കോട്ടയം: നഗരമധ്യത്തിലെ മൊബൈൽ കടയിൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു. നന്നാക്കാന്‍ കൊണ്ടുവന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. കടയിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും അത്ഭുതകരമായി
രക്ഷപെട്ടു.

കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ പ്രവർത്തിക്കുന്ന എസ്.കെ മൊബൈൽ ഷോപ്പിലാണ് മൊബൈല്‍ ബാറ്ററി പൊട്ടിതെറ്റിച്ചത്. കേടായ ബാറ്ററി നന്നാക്കാനായി ഇതര സംസ്ഥാനത്ത് തൊഴിലാളികൾ കൊണ്ടുവന്ന ഒപ്പോയുടെ സെറ്റാണ് പൊട്ടിതെറിച്ചത്. സംഭവം നടക്കുമ്പോൾ കടയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഇടപാടുകാരും, ജീവനക്കാരും ഓടിരക്ഷപ്പെടുകയായിരുന്നു.

വീഡിയോ കാണാം:

https://www.youtube.com/watch?v=bbpJJs0NajE

Comments (0)
Add Comment