ബഫർ സോണില്‍ എം.എം മണിയുടെ ബഫൂണ്‍ കളി അവസാനിപ്പിക്കണം; കെ മുരളീധരന്‍ എംപി

Jaihind Webdesk
Saturday, January 21, 2023

 

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ എം.എം മണിയുടെ ബഫൂൺ കളി അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ എംപി.
യുഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് നയിക്കുന്ന സമര യാത്രയുടെ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

ബഫർ സോൺ വിഷയത്തിൽ കർഷകർ ആശങ്കയുടെ മുനയിൽ നിൽക്കുമ്പോൾ എം.എം മണിയുടെ കോമാളിത്തരം അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. സുപ്രീം കോടതി വിധി വന്ന് കർഷകന്‍റെ അവകാശം പുനഃസ്ഥാപിച്ച് കിട്ടിയശേഷം എം.എം മണിയുടെ കോമാളിത്തരം ആസ്വദിക്കാമെന്നും കെ മുരളീധരൻ ഇടുക്കി കഞ്ഞിക്കുഴിയിൽ പറഞ്ഞു.

ഭൂപ്രശ്നങ്ങളിലും ബഫർ സോൺ വിഷയത്തിലും സർക്കാരിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന സമരയാത്രയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.ഡി ശോശാമ്മ അധ്യക്ഷത വഹിച്ചു.