എം.എം ലോറൻസിന്‍റെ മകൻ ബി.ജെ.പിയില്‍ ചേർന്നു

Jaihind News Bureau
Saturday, October 31, 2020

 

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്‍റെ മകൻ എബ്രഹാം ലോറൻസ് ബി.ജെ.പിയില്‍ ചേർന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിടുന്നതെന്ന് എബ്രഹാം പറഞ്ഞു. നേരത്തെ എം.എം. ലോറന്‍സിന്‍റെ ചെറുമകൻ ബിജെപി വേദികളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മകനും ബിജെപിയിലേക്കെത്തിയത്.