മുകുന്ദന്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്‍റെ രക്തസാക്ഷി ; കുടുംബത്തെ സംരക്ഷിക്കാന്‍ സർക്കാർ തയ്യാറാവണം : എം.എം ഹസന്‍

Saturday, July 24, 2021

തൃശൂർ : കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന്‍റെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത മുകുന്ദന്‍ എന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. കരുവന്നൂരില്‍ മുകുന്ദന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. 80 ലക്ഷം രൂപ വായ്പയെടുക്കേണ്ട യാതൊരു ആവശ്യവും മുകുന്ദന്‍റെ കുടുംബത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായി എം.എം ഹസൻ വ്യക്തമാക്കി. അനാഥമായ മുകുന്ദന്‍റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.