എംഎം ഹസന്‍ ജനശ്രീ മിഷന്‍ സംസ്ഥാന ചെയര്‍മാന്‍

Jaihind Webdesk
Thursday, February 3, 2022

കാസര്‍ഗോഡ്: എംഎം ഹസന്‍ ജനശ്രീ മിഷന്‍റെ സംസ്ഥാന ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഡോ. ബിഎസ് ബാലചന്ദ്രനെ സെക്രട്ടറിയായും മില്ലി മോഹനനെ ട്രഷററായും തെരഞ്ഞെടുത്തു. ജില്ലാ ചെയർമാൻമാരെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.

കാസർഗോഡ് മുനിസിപ്പൽ ടൗൺ ഹാളിലാണ് ജനശ്രീ മിഷന്‍റെ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടന്നത്. ഫാസിസ്റ്റ് ഭരണകാലത്ത് മതേതര മൂല്യങ്ങൾക്ക് മുൻതൂക്കം നൽകി കുടുംബങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കാൻ ജനശ്രീ മിഷൻ വിപുലീകരിക്കുമെന്ന്​എം.എം ഹസൻ പറഞ്ഞു. മതേതരത്വത്തിന് നേരെ വെല്ലുവിളി ഉയരുന്ന ഇക്കാലത്ത് വിവിധ മതങ്ങളുടെ സംഗമമാണ് ആവശ്യം. ജനശ്രീയിലൂടെ കുടുംബങ്ങളെ യോജിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ഗാന്ധിയൻ മൂല്യത്തിലധിഷ്ഠിതമായ ജീവിത ശൈലിയിലേക്ക് ജനങ്ങളെ നയിക്കും. ജൈവ പച്ചക്കറികളെ പ്രോത്സാഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.