സ്വർണ്ണക്കടത്ത്; പ്രധാനമന്ത്രിയുടെ ആരോപണത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല; ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യധാരണയെന്ന് എം എം ഹസ്സൻ

Jaihind Webdesk
Friday, January 5, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതിൽ രൂക്ഷ വിമർശനവുമായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കിയാണ് കള്ളകടത്ത്‌ നടന്നതെന്ന് പ്രധാനമന്ത്രി പറയുമ്പോൾ എന്തുകൊണ്ടാണ് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളാത്തത് എന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സ്വർണ്ണകള്ളക്കടത്തിൽ പ്രധാനമന്ത്രി ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ. എന്തുകൊണ്ടാണ് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളാത്തത് എന്ന് ചോദിച്ച അദ്ദേഹം ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്നും ആരോപിച്ചു.

സംസ്ഥാനത്ത് നടക്കുന്നത് പോലീസ് രാജ് ആണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മാർക്സിസ്റ് പാർട്ടിയുടെ
നിർദ്ദേശമനുസരിച്ചാണ് ഡിജിപി പ്രവർത്തിക്കുന്നത് എന്നും കുറ്റപ്പെടുത്തി. കണ്ണൂരില്‍ നഴ്സുമാരുടെ സംഘടന നടത്തിയ സമരത്തിനിടെ പോലീസിനോട് കയര്‍ത്ത കല്ല്യാശേരി എംഎല്‍എ എം വിജിന്‍ ആരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പോലീസ് തൊപ്പി ഊരിവച്ച് മാപ്പ് പറഞ്ഞു പോകുമായിരുന്നുവെന്നും എം എം ഹസ്സൻ പറഞ്ഞു.