തിരുവനന്തപുരം : യുവാക്കളുടെ ചോര കുടിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. സ്വർണക്കടത്തിലെ എല്ലാ രഹസ്യങ്ങളും ജലീലിന് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി തള്ളിപറയാത്തത്. അഴിമതിയുടെ വിഴുപ്പ് ഭാണ്ഡം ചുമക്കുന്ന മുഖ്യമന്ത്രിയോടാണ് മന്ത്രിയെ പുറത്താക്കാൻ ലോകായുക്ത ആവശ്യപ്പെട്ടതെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി. മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.