മുഖ്യമന്ത്രിക്ക് ഭയം കൊവിഡിനെയല്ല ജനങ്ങളെ ; പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തത് പരാജയഭീതി മൂലം : എംഎം ഹസന്‍

Jaihind News Bureau
Friday, December 11, 2020

 

കാസര്‍കോട്: മുഖ്യമന്ത്രിക്ക് ഭയം കൊവിഡിനെയല്ല ജനങ്ങളെയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. അഴിമതികളുടെ ചെളിക്കുണ്ടില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിക്ക് വികസനനേട്ടങ്ങള്‍ പറയാന്‍ ജനങ്ങളുടെ മുന്‍പില്‍ വരാന്‍ ഭയമാണ്. മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തത് പരാജയഭീതിമൂലമാണെന്നും അദ്ദേഹം പറഞ്ഞു. സി.എം രവീന്ദ്രന്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകില്ലെന്നും കരാറുകള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാന്‍ രവീന്ദ്രന്‍ മുന്‍കൈ എടുത്തെന്നും അദ്ദേഹം കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.