കൊവിഡ് രോഗികൾക്ക് പോലും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറി ; ആരോഗ്യ വകുപ്പിന്‍റേത് ഗുരുതര വീഴ്ചയെന്ന് എം.എം ഹസന്‍

Jaihind News Bureau
Monday, September 7, 2020

MMHassan-INTUC-Idukki

 

പത്തനംതിട്ട : കൊവിഡ് രോഗികൾക്ക് പോലും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറിയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. ആരോഗ്യ വകുപ്പിന് സംഭവത്തിൽ വലിയ വീഴ്ചയാണ് ഉണ്ടായത്. ക്രിമിനലായ വ്യക്തി  108 ആംബുലൻസിന്‍റെ ഡ്രൈവറായത് സിപിഎമ്മിന്‍റെ ഒത്താശയോടെയാണ്. എല്ലാ മേഖലകളിലും സർക്കാർ പുർണ്ണപരാജയമാണന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പിന്‍റെ വീഴ്ചയില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.