‘മോദിയും അമിത് ഷായും ഗൂഢാലോചന നടത്തി’; രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ആസൂത്രിതമെന്ന് എം.എം ഹസന്‍

Jaihind Webdesk
Sunday, March 26, 2023

MMHassan-INTUC-Idukki

 

തിരുവനന്തപുരം: സൂറത്ത് വിധി വരുന്നതിന് മുമ്പ് മോദി, അമിത് ഷാ തുടങ്ങിയവർ സ്പീക്കറുമായി ഗൂഢാലോചന നടത്തിയെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. രാഹുൽ ഗാന്ധിക്കെതിരായ നടപടി ആസൂത്രിതമാണെന്നും കേസിനെ കോൺഗ്രസ് നിയമപരമായി നേരിടുമെന്നും എം.എം ഹസൻ പറഞ്ഞു. മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടിയ രാഹുൽ ഗാഡിക്കതിരെ കേന്ദ്ര സർക്കാർ നടത്തുന്ന പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.