വധശ്രമക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു; ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.ലിജു

Jaihind News Bureau
Wednesday, May 13, 2020

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.സി.സി പ്രസിഡന്റ് എം.ലിജു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുഹൈല്‍ ഹസനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതികളെ രക്ഷിക്കാനാണ് എസ് പി ശ്രമിക്കുന്നതെന്നും പ്രതികളെ മുഴുവന്‍ പിടികൂടാത്തതിന്റെ കാരണം ചോദിക്കുമ്പോള്‍ വിചിത്രമായ മറുപടിയാണ് ജില്ലാ പൊലീസ് മേധാവി നല്‍കുന്നതെന്നും എം.ലിജു ആരോപിച്ചു.  പെരിയ കൂട്ടക്കൊലകേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഇപ്പോഴത്തെ ആലപ്പുഴ എസ്.പി. രാഷ്ട്രീയക്കേസുകളില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്തലാണ് ജയിംസ് ജോസഫിന്റെ രീതിയെന്നും ലിജു പറഞ്ഞു.