‘അടിച്ച് മോന്ത പൊളിക്കും’; പഞ്ചായത്ത് സെക്രട്ടറിക്ക് എം.എല്‍.എയുടെ ഭീഷണി

Jaihind News Bureau
Wednesday, April 2, 2025

മാന്യമായി പെരുമാറാന്‍ അറിയില്ലെങ്കില്‍ അടിച്ച് മോന്ത പൊളിക്കുമെന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. സഹോദരിയെ അപമാനിച്ചു എന്നാരോപിച്ചാണ് ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ എം.എല്‍.എ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ആരാണ് ഓഡിയോ പുറത്തു വിട്ടതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ജനുവരി 20 നാണ് ഇതിനാധാരമായ സംഭവം നടക്കുന്നത്. എം.എല്‍.എയുടെ സഹോദരി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് സെക്രട്ടറി അധിക്ഷേപിച്ചുവെന്നാണ് പറയുന്നത്. കരഞ്ഞു കൊണ്ടാണ് തന്റെ സഹോദരി ഇറങ്ങി പോയതെന്നും അതിന്റെ രോഷത്തിലാണ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും എം.എല്‍.എ പറയുന്നു. എന്ത് തന്നെയായാലും നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അനുവാദമില്ല. നിയമലംഘനം നടത്തുന്നത് ജനപ്രതിനിധി കൂടിയാണെങ്കില്‍ പിന്നെ ആരാണ് ജനങ്ങള്‍ക്ക് മാതൃക കാട്ടുന്നത്?