‘സഭയില്‍ എന്നെ പുകഴ്ത്തി സംസാരിക്കേണ്ട’ ; എംഎല്‍എമാർക്ക് കർശന നിർദേശവുമായി സ്റ്റാലിന്‍

Jaihind Webdesk
Saturday, August 28, 2021

ചെന്നൈ : നിയമസഭയില്‍ സംസാരിക്കുമ്പോള്‍ തന്നെ പുകഴ്ത്തരുതെന്ന് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദ്ദേശം. എംഎല്‍എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കടലൂര്‍ എംഎല്‍എ അയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോള്‍ സ്റ്റാലിന്‍ ഇടപെട്ടിരുന്നു.