വിജയൻ എന്ന പേര് പരാജയത്തിന്‍റേത്; സർക്കാരിന് ഭരണം പോകുമെന്ന ബി.പി ഫോബിയ; പരിഹസിച്ച് എം.കെ മുനീർ

Jaihind News Bureau
Monday, August 24, 2020

തിരുവനന്തപുരം: വിജയൻ എന്ന പേര് വിജയത്തിന്‍റേതല്ല പരാജയത്തിന്‍റേതാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. അദ്ദേഹം ഇടപെടുന്ന എല്ലാ മേഖലകളും പരാജയപ്പെടുകയാണെന്നും അത് കേരളത്തിലേക്ക് കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്താൻ കാരണമായെന്നും എം.കെ മുനീർ ആരോപിച്ചു.

നാലര വർഷം കേരളം ഭരിച്ചത് ശിവശങ്കറാണ്. എല്ലാ ആരോപണങ്ങളും ഉണ്ടാകുമ്പോൾ ശിവശങ്കറിനെ മുഖ്യമന്ത്രി ചിറകുകൾക്കടിയിൽ സംരക്ഷണം നൽകി. ഭരണം നഷ്ടപ്പെടുമെന്ന ബി.പി ഫോബിയ ആണ് സർക്കാരിനെന്നും അദ്ദേഹം പരിഹസിച്ചു. ഖുർആൻ വിതരണത്തിന് വേണ്ടി ഗവർണർ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടില്ല. റൂൾസ് ഓഫ് ബിസിനസിൽ ഖുറാൻ വിതരണം എന്ന് താൻ കണ്ടിട്ടില്ലെന്നും എം.കെ മുനീർ പറഞ്ഞു.ധനമന്ത്രി നോക്ക് കുത്തിയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിനുണ്ടായ ഈ ദുരവസ്‌ഥയിൽ പ്രതിപക്ഷം ദുഃഖം രേഖപ്പെടുത്തുകയാണെന്നും എം.കെ മുനീർ പറഞ്ഞു.

teevandi enkile ennodu para