മിഠായി തെരുവില്‍ ഇന്നും പ്രതിഷേധിക്കും ; സമരം ശക്തമാക്കാന്‍ വ്യാപാരികള്‍

Jaihind Webdesk
Tuesday, July 13, 2021

കോഴിക്കോട്: മിഠായിത്തെരുവിൽ ഇന്ന് വ്യാപാര സംഘടനകൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തു. എല്ലാ കടകളും തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനാണ്  വ്യാപാരികളുടെ നീക്കം . സർക്കാർ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു.

കോഴിക്കോട് നടത്തിയ കട തുറക്കൽ സമരം ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഏറ്റെടുക്കുമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ കടകളു തുറക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു. അതേസമയം പള്ളികൾ തുറക്കാൻ അനുവദിക്കണം എന്ന ആവശ്യവുമായി കൂടുതൽ മുസ്ലിം സംഘടനകളും രംഗത്തെത്തി.