ഉയര്‍ത്തിയ പതാക താഴ്ത്തി; പിഴവ് പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോർജ് പങ്കെടുത്ത ചടങ്ങില്‍

Monday, August 15, 2022

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പതാക ഉയർത്തിയതിൽ പിഴവ്. പതാക കൊടിമരത്തിൽ മന്ത്രി ഉയർത്തി എങ്കിലും പതാക നിവർന്നില്ല അപ്പോഴേക്കും ദേശീയ ഗാനം ആലപിച്ചു തുടങ്ങിയിരുന്നു. ദേശീയ ഗാനം മുഴങ്ങുമ്പോൾ പതാക വീണ്ടും താഴ്ത്തി പ്രശ്നം പരിഹരിച്ച് ഉയർത്തേണ്ടി വന്നു. ദേശീയ ഗാനമാലപിക്കുമ്പോൾ പതാക താഴ്ത്തേണ്ടി വന്നതാണ് പിഴവായത്.