രക്ഷാമാർഗം തുറന്ന് ഇന്ത്യ; രണ്ട് അതിർത്തി വഴികള്‍ സജ്ജമാക്കിയതായി എംബസി അറിയിപ്പ്

Jaihind Webdesk
Friday, February 25, 2022

കീവ്: യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി ഇന്ത്യ. രണ്ട് അതിര്‍ത്തി വഴികള്‍ സജ്ജമാക്കിയതായി എംബസി അറിയിച്ചു. ഹംഗറി, റൊമാനിയ അതിര്‍ത്തിയിലൂടെയുള്ള രക്ഷാദൌത്യമാണ് നിലവില്‍ തയാറായിരിക്കുന്നത്.

വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാര്‍ ഇവിടേക്ക് എത്തിച്ചേരാനുള്ള നിര്‍ദേശവും അതിന് സ്വീകരിക്കേണ്ട വഴികളും എംബസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യുക്രെയ്ന് പുറത്ത് വിമാനങ്ങൾ എത്തിച്ച് ഇവരെ രക്ഷിക്കാനാണ് ശ്രമം.

അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കണം.  സ്റ്റുഡന്‍റ് കോൺട്രാക്റ്റർമാരെ ആവശ്യങ്ങൾക്ക് സമീപിക്കണം. പാസ്പോർട്ട് കയ്യിൽ കരുതണം. പണം യു.എസ് ഡോളറായി കരുതുന്നതാണ് നല്ലത്. കൊവിഡ് ഡബിൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അത് കയ്യിൽ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തിൽ സ്വന്തം വസ്ത്രത്തിൽ എല്ലാം വളരെ വ്യക്തമായി, വലുപ്പത്തിൽ ഇന്ത്യൻ പതാക പിൻ ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യുക. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു.

ഹെൽപ് ലൈൻ നമ്പറുകൾ:

എംബസി അറിയിപ്പ്: