“മിഷൻ അരി കൊമ്പൻ”; രണ്ടു കുങ്കിയാനകൾ എത്തുന്നതു വൈകും; ദൗത്യം 26ാം തീയതിയിലേക്ക് മാറ്റി

Jaihind Webdesk
Wednesday, March 22, 2023

ഇടുക്കി: അരികൊമ്പനെ പിടിക്കാനുള്ള മിഷൻ അരി കൊമ്പൻ 25ാം തീയതിയില്‍ നിന്നും 26 ലേക്ക് മാറ്റി.
രണ്ടു കുങ്കിയാനകൾ എത്തുന്നതു വൈകിയതും പ്ലസ് വൺ പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതും  പരിഗണിച്ചാണ് മാറ്റം . ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് സൂര്യൻ എന്ന് പേരുള്ള കുങ്കിയാന ചിന്നക്കനാലിൽ എത്തിയിരുന്നു.  കോന്നി സുരേന്ദ്രൻ , കുഞ്ചു എന്നീ കുങ്കിയാനകൾ നാളെയെത്തുമെന്നാണ് പറഞ്ഞിരുന്നത്. ദൗത്യത്തിന്‍റെ പശ്ചാത്തലത്തിൽ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ ചേർന്ന യോഗത്തിലാണ് ദൗത്യം അടുത്ത ദിവസത്തേക്ക്  മാറ്റുവാൻ തീരുമാനിച്ചത്.