ബേലൂർ മഖ്ന ദൗത്യം; സംഘത്തിനൊപ്പം ഇന്ന് ഡോക്ടർ അരുൺ സഖറിയയും

Jaihind Webdesk
Friday, February 16, 2024

വയനാട്: വയനാട് മാനന്തവാടിയിലെ യുവാവിനെ കൊന്ന കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നും തുടരുന്നു. ദൗത്യസംഘത്തിനൊപ്പം  ഡോക്ടർ അരുൺ സഖറിയയും ഇന്ന് ചേരും. നിലവില്‍ ആന വനത്തിലാണെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു. ബേലൂർ മഖ്നയുടെയൊപ്പം ഉള്ള മോഴയും ഇപ്പോ കൂടെ ഉണ്ടെന്നു കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ആന ഇപ്പോൾ നിൽക്കുന്നത് കുത്തനെയുള്ള പ്രദേശത്താണെന്നും അവിടെ മയക്കുവെടി സാധ്യത ഇല്ലെന്നും ഡിഎഫ്ഒ വിശദമാക്കി. ആനയെ മറ്റൊരിടത്തേക്ക് നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ദൗത്യസംഘം നടത്തുന്നത്.