‘മിഷന്‍ അരിക്കൊമ്പന്‍ പരാജയം’; വിമർശിച്ച് ജോസ് കെ മാണി

Jaihind Webdesk
Saturday, May 27, 2023

 

കോട്ടയം: വനംവകുപ്പിനെതിരെ ജോസ് കെ മാണി. അരിക്കൊമ്പൻ മിഷൻ പരാജയപ്പെട്ട പരീക്ഷണമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാന്‍ ജോസ് കെ മാണി വിമർശിച്ചു. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണ്. വനം വകുപ്പ് ഈ പരീക്ഷണത്തിൽ പരാജയപ്പെട്ടെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണം. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.