പത്തനംതിട്ട രാജീവ് ഭവനില്‍ മിഷന്‍ 2025 കോണ്‍ഗ്രസ് നേതൃയോഗം സംഘടിപ്പിച്ചു. കെപിസിസി വര്‍ക്കിംങ്ങ് പ്രസിഡന്റ്, പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫസര്‍, സതീഷ് കൊച്ചു പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ പഴകുളം മധു, റിങ്കുചെറിയാന്‍, അനീഷ് വരിക്കണ്ണാമല, മുന്‍മന്ത്രി പന്തളം സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.