ഒടുവില്‍ ആശ്വാസ വാർത്ത; ആലുവയില്‍ നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ കണ്ടെത്തി; കുട്ടിയെ കിട്ടിയത് അങ്കമാലിയില്‍ നിന്ന്

Jaihind Webdesk
Sunday, May 26, 2024

 

കൊച്ചി: ആലുവയില്‍ കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കണ്ടെത്തി. 12 വയസുള്ള പെൺകുട്ടിയെ ഇന്ന് വൈകിട്ട് നാലര മുതലാണ് കാണാതായത്. പോലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവില്‍ അങ്കമാലിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ആലുവ എടയപ്പുറത്തു നിന്നായിരുന്നു കുട്ടിയെ കാണാതയത്. സൂപ്പർ മാർക്കറ്റിൽ പോകുന്നു എന്നു പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിത്. പെണ്‍കുട്ടിയെ രണ്ടുപേർ പിന്തുടരുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.