മിസൈല്‍ ആക്രമണം : സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍  കൈക്കൊള്ളണം ; അംബാസിഡര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind Webdesk
Wednesday, May 12, 2021

 

തിരുവനന്തപുരം:   ഇസ്രേയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ്  ഇടുക്കി  സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം   നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട്  രമേശ് ചെന്നിത്തല  ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍  സജ്ജീവ് കുമാര്‍ സിംഗ്ലക്ക് കത്ത് നല്‍കി. അതോടൊപ്പം ഇസ്രായേലില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷ  ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല അംബാസിഡര്‍ക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നു.