PARLIAMENT| ഒഡീഷയിലെ ന്യൂനപക്ഷ ആക്രമണം: പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

Jaihind News Bureau
Friday, August 8, 2025

ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും എതിരെ നടന്ന അക്രമം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. വിഷയ്തതില്‍ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ നീക്കം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെയും ഭാഷണി ഉയരുന്നതാണ് ബജ്‌റംഗ്ദള്‍ ആക്രമണമെന്നാണ് പ്രതിപക്ഷ ആരോപണം. മതപരിവര്‍ത്തനം ആരോപിച്ച മലയാളി വൈദികരടങ്ങുന്ന സംഘത്തെ ഇന്നലെയാണ് ആക്രമിച്ചത്. 70 പേരടങ്ങുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഇവരെ കയ്യേറ്റം ചെയ്തതെന്നാണ് വിവരം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് അറസ്റ്റ് ചെയ്തത്. 9 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരെ ജാമ്യം നല്‍കി മോചിപ്പിച്ചത്. അത്രയും ദിനങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് നീതി ലഭിക്കാതെയാണ് അവര്‍ തുറങ്കലിലടക്കപ്പെട്ടത്. വിഷയത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം നടന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. അതിനൊന്നും മറിപടി നല്‍കാതെ ഒളിച്ചു കളിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലും കോണ്‍ഗ്രസിന്റെയും സഭാ നേതൃത്വത്തിന്റെയും ഭാഗമായി വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരു്‌നനു.