പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകന്‍ അറസ്റ്റില്‍

Jaihind Webdesk
Tuesday, October 19, 2021

 

കൊല്ലം : തിരുമുല്ലവാരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമുല്ലവാരം സ്വദേശി രോഹിൻ ആർ ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പെൺകുട്ടിയുമായി സ്നേഹബന്ധത്തിലായി വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. പ്രതിയുടെ വീട്ടിൽ വെച്ച് പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.