ടൊവിനോ തോമസിനും ബേസിലിനും ഇത് ദുബായിയുടെ ക്രിസ്മസ് സമ്മാനം ; ‘ഐന്‍ ദുബായില്‍’ മിന്നല്‍ മുരളി മിന്നി | വീഡിയോ

Elvis Chummar
Saturday, December 25, 2021

ദുബായ് : ഐന്‍ ദുബായ് എന്ന ലോകാത്ഭുത ഭീമന്‍ യന്ത്ര ഊഞ്ഞാലില്‍ മിന്നല്‍ മുരളി എന്ന മലയാളം സിനിമയുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. ഇത് ആദ്യമായാണ് ഐന്‍ ദുബായ് എന്ന കൂറ്റന്‍ ചക്രത്തില്‍ ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

സിനിമയിലെ നായകന്‍ ടൊവിനോ തോമസും കുടുംബവും, സംവിധായകന്‍ ബേസില്‍ ജോസഫ് , സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങ് വീക്ഷിച്ചു. മൂന്ന് തവണ മിന്നല്‍ മുരളിയുടെ ഈ വീഡിയോ, സിനിമയിലെ പാട്ട് സഹിതം പ്രദര്‍ശിപ്പിച്ചു. ദുബായിലെ സിനിമാ പ്രേമികള്‍ ആര്‍പ്പു വിളിച്ച് ഈ ചരിത്ര നിമിഷത്തിന്റെ ആവേശം പങ്കിട്ടു. ടൊവിനോയ്ക്കും ബേസിലിനും ഇത് ദുബായിയുടെ ക്രിസ്സമസ് സമ്മാനം കൂടിയായി ഈ ചടങ്ങ് മാറി.