കരുവന്നൂര്‍ മരണം: മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; ബാങ്കുകളിലെ ക്രമക്കേട് സർക്കാർ പരിഹരിക്കണം: പ്രതിപക്ഷ നേതാവ്

Friday, July 29, 2022

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ക്രമക്കേട് സര്‍ക്കാര്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കരുവന്നൂർ സഹകരണ ബാങ്കിന് മാത്രം 25 കോടി രൂപ നല്‍കിയതുകൊണ്ട് കാര്യമില്ല. ബാക്കി ബാങ്കുകളില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ആര് പണം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മൃതദേഹവുമായി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരവും അപലപനീയവുമാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് പറഞ്ഞ് മന്ത്രി ആ കുടുംബത്തെ അപമാനിക്കുകയാണ് ചെയ്തത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണത്. നമ്മുടെ സിസ്റ്റത്തിന്‍റെ തകരാറാണ് കരുവന്നൂരിലേത്. നമ്മളാണ് പ്രതികൾ. മന്ത്രി പരാമർശം പിൻവലിച്ച് ആ കുടുംബത്തോട് മാപ്പ് പറയണം’– വി.ഡി സതീശന്‍ പറഞ്ഞു.