നിയമസഭാ കയ്യാങ്കളി : മന്ത്രിമാരടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

Jaihind News Bureau
Wednesday, October 28, 2020

 

തിരുവനന്തപുരം  : നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എന്നിവരടക്കം ആറ് പ്രതികളാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹാജരാകുന്നത്. മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി നിരസിച്ചിരുന്നു.

കേസ്  പിന്‍വലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷയും കോടതി നേരത്തെ തള്ളിയി.  2015ല്‍ ബജറ്റ് അവതരണത്തിനിടെയാണ് അക്രമം നടന്നത്.  രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലിനും പുറമേ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.