CPI| മന്ത്രിമാര്‍ പോരാ, കയര്‍ വ്യവസായത്തെ മന്ത്രി കുഴിച്ച് മൂടി; സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

Jaihind News Bureau
Sunday, June 29, 2025

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കും രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്ക്കുന്നില്ല എന്നായിരുന്നു സംസ്ഥാന നേതൃത്വ്തിതന് എതിരായ വിമര്‍ശനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉറച്ച് എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നുവെന്ന് സംഘടന റിപ്പോര്‍ട്ടില് പരാമര്‍ശം. സമ്മേളനത്തില്‍ ചര്‍ച്ച ഇന്നും തുടരും. സമ്മേളനത്തില്‍ വ്യവസായ വകുപ്പിനെതിരെയും വിമര്‍ശനം രൂക്ഷമാണ്.

രാഷ്ട്രീയ നിലപാടുകളില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചു നില്‍ക്കുന്നില്ലെന്നും ഇത് താഴേത്തട്ടിലെ സഖാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്നുവെന്നുമാണ് സംസ്ഥാന നേതൃത്വത്തിന് നേരെയുണ്ടായ വിമര്‍ശനം. ബ്രൂവറി വിഷയമാണ് അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. വിമര്‍ശിക്കുന്നവരെ ശത്രു പക്ഷമായി കാണുന്നത് തെറ്റാണെന്നും പരാമര്‍ശമുണ്ട്.

കയര്‍ വ്യവസായത്തെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കുഴിച്ച് മൂടിയെന്നാണ് മറ്റൊരു വിമര്‍ശനം. ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളെ സ്വാഭാവിക മരണത്തിലേയ്ക്ക് തള്ളിവിട്ടത് വ്യവസായ മന്ത്രിയാണെന്നാണ് വിമര്‍ശിക്കുന്നു.

പാര്‍ട്ടി സെക്രട്ടറി ചിലവ് ചുരുക്കി ട്രെയിനില്‍ സഞ്ചരിക്കുന്നു. എഐവൈഎഫ് സെക്രട്ടറി സംസ്ഥാനത്താകെ കാറിലാണ് സഞ്ചാരം. ഇത്രയധികം പണം മുടക്കി യാത്ര ചെയ്യാനുള്ള ശേഷി ഇപ്പോള്‍ സംഘടനയ്ക്കുണ്ടോയെന്നും സംസ്ഥാന നേതൃത്വം ചോദിക്കുന്നുണ്ട്.