ഇന്ദ്രന്‍സിനെതിരെ അധിക്ഷേപ പരാമർശവുമായി മന്ത്രി വി.എന്‍ വാസവന്‍: ബോഡി ഷെയ്മിംഗെന്ന് പ്രതിപക്ഷം; സഭാരേഖകളില്‍ നിന്ന് നീക്കി

Jaihind Webdesk
Monday, December 12, 2022

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിനെതിരെ നിയമസഭയില്‍ അധിക്ഷേപ പരാമർശവുമായി മന്ത്രി വി.എന്‍ വാസവന്‍. കോണ്‍ഗ്രസിനെ വിമർശിച്ച്  സാംസ്കാരിക മന്ത്രി സഭയില്‍ നടത്തിയ പരാമർശത്തിലാണ് ഇന്ദ്രന്‍സിനെതിരായ അധിക്ഷേപം. മന്ത്രിയുടെ പ്രസ്താവന ബോഡി ഷെയ്മിംഗ് ആണെന്നും പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെ ഇത് സഭരേഖകളില്‍ നിന്ന് നീക്കി.

ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രൻസിനെ പോലെയായെന്നായിരുന്നു മന്ത്രിയുടെ പരാമർശം. കോണ്‍ഗ്രസ് എംഎല്‍എ സണ്ണി ജോസഫിനുള്ള മറുപടിയിലായിരുന്നു വാസവന്‍ വിവാദ പരാമര്‍ശം നടത്തിയത്.