ആരോഗ്യമന്ത്രിയുടെ കാർ പോസ്റ്റിലും ബൈക്കുകളിലും ഇടിച്ചു; അപകടം വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ

Wednesday, July 31, 2024

 

മലപ്പുറം: വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ കാർ അപകടത്തില്‍പ്പെട്ടു. കാർ പോസ്റ്റിലും രണ്ടു ബൈക്കുകളിലും ഇടിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രിയുടെ കാർ അപകടത്തില്‍പ്പെട്ടത്. മന്ത്രിക്കും അപകടത്തില്‍ പരുക്കേറ്റിറ്റുണ്ട്. മന്ത്രി വീണാ ജോർജ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.