‘ഇത്രയും നാള്‍ വെറുതേ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ’; എസ്എഫ്ഐയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

Jaihind Webdesk
Monday, June 24, 2024

 

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റിനായുള്ള എസ്എഫ്ഐ സമരപ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടിയും. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ. സമരം ചെയ്ത് ഉഷാറാകട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവകാശമുണ്ട്. എസ്എഫ്ഐ എന്താണ് മനസിലാക്കിയതെന്ന് അറിയില്ലെന്നും തെറ്റിദ്ധാരണയാകാം സമരത്തിനാധാരമെന്നും ശിവന്‍കുട്ടി തുടർന്നുപറഞ്ഞു. കെഎസ്‌യുക്കാര്‍ സമരം ചെയ്തപ്പോഴും സഹിഷ്ണുതയോടയാണ് കണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എസ്എഫ്ഐ സമരം പ്രഹസനമാണെന്നും ആത്മാർത്ഥതയില്ലാത്തതാണെന്നുമുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ആക്ഷേപത്തിന് പിന്നാലെയാണ് മന്ത്രിയുടെ പരിഹാസം. അതേസമയം സീറ്റ് ക്ഷാമമില്ലെന്ന പ്രസ്താവന മന്ത്രി നിയമസഭയില്‍ ആവർത്തിച്ചു.