മന്ത്രി മാപ്പ് പറയാതെ പരാതി പിന്‍വലിക്കില്ല ; ജീവന് ഭീഷണിയെന്നും പരാതിക്കാരി

Jaihind Webdesk
Wednesday, April 21, 2021

 

ആലപ്പുഴ : തങ്ങളുടെ ജീവന്  ഭീഷണിയുണ്ടെന്ന് മന്ത്രി ജി സുധാകരനെതിരെ പരാതി നൽകിയ യുവതി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പരാതി പിൻവലിക്കില്ലെന്നും യുവതി വ്യക്തമാക്കി. പരാതി പിന്‍വലിക്കാന്‍ സമ്മർദ്ദമുണ്ടെന്നും ഭീഷണിയുള്ളതായും തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും യുവതി പറഞ്ഞു.

പൊലീസ് കേസെടുക്കാൻ തയാറായില്ലെങ്കിൽ കോടതിയിൽ പോകും. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫായിരുന്ന തന്‍റെ ഭർത്താവിനെ പുറത്താക്കിയത് ജാതീയമായ വേർതിരിവ് പറഞ്ഞാണ്. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.