തിയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍

Jaihind Webdesk
Thursday, September 16, 2021

 

കൊച്ചി : തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. കൊവിഡ് വ്യാപനത്തോത് കുറഞ്ഞാലേ തിയേറ്ററുകൾ തുറക്കാനാകൂ. തിയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായം നൽകും. ഇക്കാര്യം സർക്കാരിന്‍റെ അന്തിമ പരിഗണനയിലാണെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.