ഇടുക്കിയില്‍ ജില്ലാതല പ്രവേശനോത്സവം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Monday, June 3, 2024

 

ഇടുക്കി: ജില്ലാതല പ്രവേശനോത്സവം കുമിളി ഗവണ്‍മെന്‍റ് ട്രൈബൽ സ്കൂളിൽ നടന്നു. പ്രവേശനോത്സവം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതു വിദ്യാലയങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ നാട് പുരോഗതിയിലെത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
പ്രവേശനോത്സവത്തിന് വേണ്ടി ഗവൺമെന്‍റ് ട്രൈബൽ യുപി സ്കൂൾ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് കഴിഞ്ഞ ഒരാഴ്ചയായി നടന്ന് വന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഏഴുദിവസം നീണ്ടുനിൽക്കുന്ന പ്രവേശനോത്സവ പരിപാടികൾ ഗവൺമെന്‍റ് ട്രൈബൽ യുപി സ്കൂളിൽ ഒരുക്കിയിരുന്നത്.

കഥ പറയാം കത്തെഴുതാം, കഥകളി, കൈത്താങ്ങ്, ഓർമ്മകൾ പെയ്യുമ്പോൾ, സിമ്പോസിയം, നൃത്താവിഷ്കാരം,പൂർവ്വ വിദ്യാർത്ഥി സംഗമം, മന്നക്കുടി ,പളയക്കുടി എന്നീ മേഖലകളിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പിഎസ്‌സി എഴുതുന്ന ഉദ്യോഗാർത്ഥികൾക്കുമുള്ള മോട്ടിവേഷൻ ക്ലാസ് തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിരിന്നത്. പരിപാടിയിൽ വിവിധ ജനപ്രധിനിധികളും രക്ഷകർത്താക്കളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.