ഓണക്കിറ്റിൽ പൈനാപ്പിൾ ഉൾപ്പെടുത്താം എന്ന കൃഷി മന്ത്രിയുടെ വാഗ്‌ദാനം പാലിച്ചില്ല; പൈനാപ്പിൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സ്ഥിതി ഒഴിവാക്കണം : ഡീൻ കുര്യാക്കോസ്

Jaihind News Bureau
Saturday, August 29, 2020

പൈനാപ്പിൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സ്ഥിതി ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് വഴക്കുളത്ത് ഉപവാസ സമരം തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു. പൈനാപ്പിൾ കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഓണക്കിറ്റിൽ പൈനാപ്പിൾ ഉൾപ്പെടുത്താം എന്ന കൃഷി മന്ത്രിയുടെ വാഗ്‌ദാനം പാലിച്ചില്ലെന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു.

teevandi enkile ennodu para