മന്ത്രി കെ.ടി ജലീലിനെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്തേക്കും

Jaihind News Bureau
Sunday, September 13, 2020

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്തേക്കും. ആദ്യഘട്ട ചോദ്യംചെയ്യലിലെ ജലീലിന്‍റെ മറുപടിയില്‍ തൃപ്തരാകാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. എഴുതി തയ്യാറാക്കിയ മറുപടിയുമായാണ് വെള്ളിയാഴ്ച ജലീല്‍ ഹാജരായത്. ഈ മറുപടി ഡല്‍ഹിയിലെ ഇ.ഡി ഉദ്യോഗസ്ഥരും പരിശോധിച്ചു. ഡല്‍ഹി ഓഫീസാണ് ജലീലിന്‍റെ മറുപടികള്‍ക്ക് ഉപചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് തുടങ്ങിയവയാണ് ജലീലിനോട് ഇ.ഡി ചോദിച്ചറിഞ്ഞത്.

 

teevandi enkile ennodu para