മന്ത്രി ബിന്ദുവിന്‍റെ ഇംഗ്ലീഷ് വാചകം ഇംഗ്ലീഷ് ഭാഷയ്ക്ക് തന്നെ അപമാനം, കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ, ദൈവമേ രക്ഷിക്കണേ..; വൈറല്‍ “മണ്ടത്തരത്തി”നെക്കുറിച്ച് കുറിപ്പ്

Jaihind Webdesk
Wednesday, June 14, 2023

തിരുവനന്തപുരം: “Wherever I go I take my house in my head” ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ  “മണ്ടത്തരത്തെ” പരിഹസിച്ച  ആന്‍റി സൈബര്‍ വിംഗ് സെക്രട്ടറി നിക്‌സണ്‍ ജോണിന്‍റെ കുറിപ്പ് ശ്രദ്ധനേടുന്നു. മന്ത്രി ബിന്ദു പറഞ്ഞ ആ ഇംഗ്‌ളീഷ് വാചകം ഇംഗ്‌ളീഷ് ഭാഷയ്ക്ക് തന്നെ അപമാനം ആണെന്നും കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ദൈവമേ രക്ഷിക്കണേ എന്ന് ഹൃദയം നൊന്തു പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ് നിക്സണ്‍ ജോണ്‍ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.
ഈ പരാമാര്‍ത്ഥം പറഞ്ഞതിന്‍റെ പേരില്‍ ഗോവിന്ദന്‍ മാഷേ എന്നെ തൂക്കികൊല്ലല്ലേ…. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ദൈവമേ രക്ഷിക്കണേ എന്ന് ഹൃദയം നൊന്തു പ്രാര്‍ത്ഥിക്കുന്നു…. ഇനി ഇതിന്‍റെ പേരില്‍ കള്ളകേസ്സെടുത്തു ജയിലില്‍ ഇട്ടാലും ഗോവിന്ദാ …മാഷേ….അവിടെ കിടന്നും ഞാന്‍ സത്യ വിളിച്ചുപറയും.. എന്നും നിക്സണ്‍ ജോണ്‍ പറയുന്നു.

ഇന്ത്യ ടുഡേ നടത്തിയ കോണ്‍ക്ലേവിലാണ് ആര്‍ ബിന്ദുവിന്‍റെ മണ്ടത്തരം അരങ്ങേറിയത്. ‘ഞാന്‍ എവിടെ പോയാലും എന്‍റെ കുടുംബം എന്‍റെ മനസ്സിലുണ്ട് ‘ എന്നാണ് മന്ത്രി ബിന്ദു ഉദ്ദേശിച്ചത്. എന്നാല്‍ പറഞ്ഞു വന്നപ്പോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലവാരത്തില്‍ നിന്നും താഴ്ന്ന് രീതിയാണ് കണ്ടതെന്നാണ് വിമര്‍ശനം ഉയരുന്നത്. ഈ വാചകം സൈബറിടങ്ങളില്‍ വൈറലായിരുന്നു.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

എന്താണ് മന്ത്രി ഡോക്ടര്‍ ആര്‍.ബിന്ദു ഇന്‍ഡ്യാ ടുഡെ കോണ്‍ക്‌ളേവില്‍ പറഞ്ഞ ‘Wherever I go I take my house in my head’ എന്ന വാചകത്തിന്റെ അര്‍ത്ഥം? ഒരു കൗതുകത്തിന് ഞാന്‍ Google Translator -ല്‍ ‘Wherever I go I take my house in my head ‘ എന്ന Dr.ബിന്ദുവിന്റെ വാചകം ട്രാന്‍സലേറ്റ് ചെയ്യാന്‍ കൊടുത്തപ്പോള്‍ ലഭിച്ചത് ‘ ഞാന്‍ എവിടെ പോയാലും എന്റെ വീട് എന്റെ തലയില്‍ പിടിക്കുന്നു ‘ എന്നാണ്. അതു ഒരു ഭയങ്കരമായ ട്രാന്‍സലേഷന്‍ ആയി പോയി. BA വരെ എങ്ങിനെയൊക്കെയെ പഠിച്ചു തോറ്റ ഞാന്‍ എന്റെ പൊട്ടന്‍ ഇംഗ്‌ളീഷ് വച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും, അത്യുന്നത മഹാ ഡിഗ്രികളും ഒക്കെയുള്ള കേരളത്തിലെ മഹാപ്രതിഭയായ Dr.ബിന്ദുവിന്റെ ആ ഇംഗ്‌ളീഷ് വാചകം ഒന്ന് ട്രാന്‍സലേറ്റ് ചെയ്യാന്‍ ശ്രമിച്ചു. അപ്പോള്‍ എനിക്ക് തോന്നിയത് ഇങ്ങിനെ ആണ് ;

”ഞാന്‍ എവിടെ പോയാലും ഞാന്‍ എന്റെ വീട് എന്റെ തലയില്‍ വയ്ക്കുന്നു”എന്നാണ്. അതുമല്ലെങ്കില്‍ ”ഞാന്‍ എവിടെ പോയാലും എന്റെ വീടും എന്റെ തലയില്‍ കൊണ്ടുനടക്കാറുണ്ട് ‘ എന്നോ ഒക്കെയാണ് എനിക്ക് എന്റെ ഡൂക്‌ളി വാദ്യാഭ്യാസം കൊണ്ട് മനസ്സിലാക്കാന്‍ സാധിച്ചത്. അങ്ങിനെയെങ്കില്‍ മന്ത്രി ബിന്ദു പറഞ്ഞ ആ ഇംഗ്‌ളീഷ് വാചകം ഇംഗ്‌ളീഷ് ഭാഷയ്ക്ക് തന്നെ അപമാനം ആണ്. ഇനി ”ഞാന്‍ എവിടെ പോയാലും എന്റെ കുടുംബം എന്റെ മനസ്സിലുണ്ട് ‘ എന്നാണ് ശ്രീമതി ഡോക്ടര്‍ മന്ത്രി ബിന്ദു ഉദ്ദേശിച്ചത് എങ്കില്‍ അവര്‍ പറയേണ്ടിയിരുന്നത്;
”Wherever I go I keep my home in my mind’ എന്നാകുന്നു.

ഹൗസ് എന്നത് ബില്‍ഡിംഗും, ഹോം എന്ന് പറയുന്നത് കുടുംബം എന്നും ആകുന്നു അര്‍ത്ഥമാക്കുന്നത്. എങ്കില്‍ അവര്‍ പറയേണ്ടിയിരുന്നത് ‘ Wherever I go I keep my home in my mind ‘ എന്നായിരുന്നു . അതായത് ഞാന്‍ എവിടെപോയാലും എന്റെ കുടുംബം എന്റെ മനസ്സിലുണ്ട് എന്നായിരുന്നു അവര്‍ പറയേണ്ടിയിരുന്നത്. ഏതായാലും ഈ പരാമാര്‍ത്ഥം പറഞ്ഞതിന്റെ പേരില്‍ ഗോവിന്ദന്‍ മാഷേ എന്നെ തൂക്കികൊല്ലല്ലേ…. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ദൈവമേ രക്ഷിക്കണേ എന്ന് ഹൃദയം നൊന്തു പ്രാര്‍ത്ഥിക്കുന്നു…. ഇനി ഇതിന്റെ പേരില്‍ കള്ളകേസ്സെടുത്തു ജയിലില്‍ ഇട്ടാലും ഗോവിന്ദാ …മാഷേ….അവിടെ കിടന്നും ഞാന്‍ സത്യ വിളിച്ചുപറയും…. ജയ് ഹിന്ദ്.