പൂപ്പാറ തോണ്ടിമലയ്ക്ക് സമീപം മിനി ബസ് മറിഞ്ഞു; 4 കുട്ടികള്‍ ഉള്‍പ്പെടെ 10 പേർക്ക് പരിക്ക്

Jaihind Webdesk
Thursday, October 6, 2022

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ പൂപ്പാറ തോണ്ടിമലയ്ക്ക് സമീപം തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 4 കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.40 നാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ കാരക്കുടിയിൽ നിന്നും മൂന്നാറിലേക്ക് വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

തോണ്ടിമല ഇറച്ചിപ്പാറയ്ക്ക് സമീപത്തെ എസ് വളവിൽ വച്ച് ബസിന്‍റെ ബ്രേക്ക് നഷ്ടമായതോടെ റോഡിൽ തന്നെ മറിയുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.