അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

Jaihind Webdesk
Monday, January 8, 2024

 

കോട്ടയം: മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. വാഹനത്തിന്‍റെ ഡ്രൈവർ മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. മധുരയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന വഴി കോസടി വളവിനോട് ചേർന്നുള്ള കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. വാഹനത്തിൽ 25 പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. വാഹനത്തിൽ 25 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.