ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി മില്‍മ എറണാകുളം മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി ടിവിയും മറ്റ് ഉപകരണങ്ങളും എത്തിച്ച് നല്‍കി. മൂന്നാറില്‍ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ആദിവാസി സമൂഹത്തിലെ പതിയ തലമുറയെ അറിവിന്‍റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മില്‍മ എറണാകുളം മേഖല സഹകരണ യൂണിയന്‍റെ നേതൃത്വത്തില്‍ ഇടമലക്കുടിയിലെ മുഴുവന്‍ കുടികളിലും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി ടിവിയും മറ്റ് അനുബന്ധ ഉപകരണങ്ങളും എത്തിച്ച് നല്‍കുന്നത്. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പഠന സൗകര്യം ഒരുക്കുന്നത്. മൂന്നാറില്‍ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്നതിനൊപ്പം ഇത്തരം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്നും യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു.
ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, മുന്‍ എംഎല്‍എ എ.കെ മണി, എംഎല്‍എ എസ്.രാജേന്ദ്രൻ, മിൽമ മേഖല യൂണിയൻ ബോർഡ് അംഗം പോൾ മാത്യു അടക്കമുള്ള ജനപ്രതിനിധികളും, പൊതു പ്രവര്‍ത്തകരും മില്‍മ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു.
https://youtu.be/FOIlrFgQWqA