തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വീണ്ടും വിലകൂടി. പച്ച, മഞ്ഞ നിറങ്ങളിലെ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. ഇതോടെ 29 രൂപയായിരുന്ന മില്‍മ റിച്ച് പാലിന്‍റെ വില 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് പാൽ വില കവറൊന്നിന് 24 ല്‍ നിന്ന് 25 രൂപയായി കൂടും. പുതിയ വില നാളെ മുതല്‍ പ്രാബല്യത്തിൽ വരും. എന്നാൽ താൻ അറിയാതെയാണ് മിൽമ പാൽ വില വർധിപ്പിച്ചതെന്നും പാൽ വില കൂട്ടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
സമീപകാലത്തുണ്ടായ വൻപാൽ വില വർധനവിന് പിന്നാലെ വീണ്ടും പാൽ വില കൂട്ടുകയാണ് മിൽമ. പച്ച, മഞ്ഞ നിറങ്ങളിലെ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. ഇതോടെ 29 രൂപയായിരുന്ന മില്‍മ റിച്ച് പാലിന്‍റെ വില 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് പാൽ വില കവറൊന്നിന് 24 ല്‍ നിന്ന് 25 രൂപയായി വർധിക്കും. പുതിയ വില നാളെ മുതല്‍ പ്രാബല്യത്തിൽ വരും. എന്നാൽ ക്ഷീര വികസന വകുപ്പ് മന്ത്രി പോലും അറിയാതെയാണ് മിൽമ പാൽവില വീണ്ടും വർധിപ്പിച്ചത്. സമസ്ത മേഖലയിലും വിലക്കയറ്റം സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിലാണ് മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.