തിരുവനന്തപുരം മേഖല യൂണിയനില്‍ മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. സംയുക്ത യൂണിയനുകളുടെ പണിമുടക്കാണ് പിന്‍വലിച്ചത്. മന്ത്രിത്തല ചർച്ച മറ്റനാള്‍ നടക്കും. തൊഴില്‍, ക്ഷീര, വികസന മന്ത്രിമാർ യൂണിയനുകളുമായി ചർച്ച നടത്തും. മില്‍മ ചെയര്‍മാനുമായി സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്താന്‍ ഇന്ന് തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. രാവിലെ ആറുമണിമുതലാണ് സമരം ആരംഭിച്ചത്. സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം മില്‍മ മേഖലക്ക് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ മില്‍മ പാല്‍ വിതരണം തടസ്സപ്പെട്ടു.
ഐഎന്‍ടിയുസിയും സിഐ.ടിയുവും സംയുക്തമായാണ് സമരം നടത്തുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. പി മുരളിയെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. കേരള സഹകരണ സംഘം നിയമങ്ങള്‍ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാരുടെ ആരോപണം.