കോട്ടയത്ത് ലോക്ഡൗണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി

Jaihind News Bureau
Sunday, March 29, 2020

കോട്ടയം: പായിപ്പാട് ലോക്ഡൌണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നാട്ടിലേക്ക് പോകാന്‍ തങ്ങള്‍ക്ക് വാഹനം ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സംഘടിച്ചെത്തിയ തൊഴിലാളികള്‍ ചങ്ങനാശേരി പായിപ്പാട് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തങ്ങളുടെ കൈയിലെ പണം മുഴുവന്‍ തീർന്നതായും ഇവർ പറയുന്നു. അതേസമയം നൂറുകണക്കിന് ആളുകള്‍ കൂട്ടം കൂടിയത് കൊവിഡിനെതിരായ സംസ്ഥാനത്തിന്‍റെ ജാഗ്രതയെ തന്നെ ആശങ്കയിലാക്കുന്നതാണ്. പ്രശ്നത്തില്‍ എന്ത് നടപടിയാണ് അധികാരികള്‍ സ്വീകരിക്കുക എന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നു.

teevandi enkile ennodu para