ജോലിയും ഭക്ഷണവും ഇല്ല; സർക്കാർ അവഗണിക്കുന്നു; പ്രതിഷേധവുമായി പത്തനംതിട്ടയിൽ അന്യസംസ്ഥാന തൊഴിലാളികൾ

Jaihind News Bureau
Monday, May 25, 2020

ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപെട്ട് ഭക്ഷണവുമില്ലാതെ കഷ്ടപെട്ട അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി പത്തനംതിട്ട കണ്ണങ്കരയിൽ റോഡിൽ പ്രതിഷേധിച്ചു. പലതവണ നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടിട്ടും സർക്കാർ തങ്ങളെ അവഗണിക്കുന്നു എന്നും ബീഹാർ സ്വദേശികൾ .

നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി 300ഓളം അന്യസംസ്ഥാന തൊഴിലാളികളാണ് പത്തനംതിട്ട കണ്ണംകരയിൽ റോഡിലിറങ്ങി പ്രതിഷേധിച്ചത്.
ബീഹാർ സ്വദേശികളാണ് ഇവർ . ലോക്ക് ഡൗൺ മൂലം ജോലി ഇല്ലാതായെന്നും , ഭക്ഷണം ലഭിക്കുന്നില്ലാ എന്നും നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടിട്ടും സർക്കാർ സഹായിക്കുന്നില്ല എന്നും ഇവർ വിളിച്ചു പറഞ്ഞു.

രണ്ട് മണിക്കൂറോളം ഇവർ റോഡിൽ പ്രതിഷേധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരെ നാട്ടിലേക്ക് പോകുവാൻ അതാത് സർക്കാരുകൾ നടപടി സ്വീകരിക്കുമ്പോൾ സംസ്ഥാന സർക്കാർ ആഹാരം പോലും തരാതെ കഷ്ടപ്പെടുത്തുന്നു എന്നും തിരികെ ബീഹാറിലേക്ക് പോകുവാൻ സംവിധാനമൊരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പത്തനംതിട്ട എസ്പി, ഡിവൈഎസ്പി, തഹസീൽദാർ എന്നിവർ എത്തി തിരികെ പോകുവാൻ ഉടൻ സംവിധാനം ഉണ്ടാക്കാം എന്നാശ്വസിപ്പിച്ചിട്ടും മടങ്ങാൻ തയ്യാറാകാഞ്ഞ തൊഴിലാളികളെ പോലീസ് വിരട്ടിയോടിച്ചു. പത്തനംതിട്ട കണ്ണങ്കരയില്‍ താമസിക്കുന്ന ഇവർ ജോലിയും ഭക്ഷണവും ഇല്ലാതെ കഷ്ടതയിലായിട്ടും സർക്കാർ സംവിധാനങ്ങൾ ഒന്നും തന്നെ തിരിഞ്ഞു നോക്കുന്നില്ലാ എന്നാണ് ഇവരുടെ പരാതി.