മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍; അന്വേഷണം

Jaihind Webdesk
Monday, February 19, 2024

 

മലപ്പുറം:  മഞ്ചേരി ടൗണിൽ കൊലപാതകം. ഇതര സംസ്ഥാന തൊഴിലാളിയെ രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഞ്ചേരി കുത്തുക്കൽ റോഡിലാണ് കൊലപാതകം നടന്നത്. മധ്യപ്രദേശ് സ്വദേശി ശങ്കരൻ (25) ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് കല്ലുകൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചിട്ടുള്ളത്. മൃതദേഹത്തിന് അരികിൽ നിന്ന് പോലീസ് തലയ്ക്ക് അടിക്കാനുപയോഗിച്ച കല്ല് കണ്ടെത്തി. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.