‘അസ്ലാമു അലൈയ്കും പറഞ്ഞ് മാര്‍പാപ്പ ‘ ; മിഡില്‍ ഈസ്റ്റ് ദിസ് വീക്കില്‍ ഫെബ്രുവരി 13 ന് പ്രത്യേക പരിപാടി

Jaihind Webdesk
Tuesday, February 12, 2019

ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ ഗള്‍ഫ് സന്ദര്‍ശനം (യു.എ.ഇ സന്ദര്‍ശനം ) അറബ് മേഖലയിലുണ്ടാക്കിയ പ്രതികരണങ്ങളും മാറ്റങ്ങളും സംബന്ധിച്ച പ്രത്യേക പരിപാടി ഫെബ്രുവരി 13 ന് ബുധനാഴ്ച സംപ്രേഷണം ചെയ്യും. പത്ത് വര്‍ഷവും അഞ്ഞൂറ് എപ്പിസോഡുകളും പിന്നിട്ട അറബ് മേഖലയിലെ ഏക ടെലിവിഷന്‍ പരിപാടിയായ ജയ്ഹിന്ദ് ടി വി ‘മിഡില്‍ ഈസ്റ്റ് ദിസ് വീക്കി’ലാണിത്.  ഇന്ത്യന്‍ സമയം രാത്രി 11 നാണ് പരിപാടി. പുനഃസംപ്രേക്ഷണം ഫെബ്രുവരി 15 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കും ഉണ്ടാകും.