
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഭേദഗതി ബില്ലിലൂടെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാന പ്രകാരം ഡിസംബര്‍ 17 ബുധനാഴ്ച എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഗാന്ധിചിത്രം ഉയര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
ജില്ലകളില്‍ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുറമെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍,എംപിമാര്‍,എംഎല്‍എമാര്‍, എഐസിസി,കെപിസിസി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും മണ്ഡലം ആസ്ഥാനങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും.