മഹാസഖ്യം പൊരുതി തോറ്റത് 0.03 ശതമാനത്തിന്‍റെ വ്യത്യാസത്തില്‍ ; 14 മണ്ഡലത്തിലെ തോല്‍വി ആയിരത്തില്‍ താഴെ വോട്ടിന്

Jaihind News Bureau
Thursday, November 12, 2020

 

ബിഹാറില്‍ മഹാസഖ്യവും എന്‍ഡിഎയും തമ്മിലുള്ള അന്തരം വളരെക്കുറവ്. 123 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് 110 സീറ്റ് ലഭിച്ച മഹാസഖ്യത്തെക്കാള്‍ അധികം ലഭിച്ചത് 12,768 വോട്ടുകള്‍ മാത്രമാണ്. 1,57,01,226 വോട്ടുകള്‍ എന്‍ഡിഎ നേടിയപ്പോള്‍ 1,56,88,458   വോട്ടുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്.  0.03 ശതമാനത്തിന്‍റെ വ്യത്യാസം മാത്രമാണ് ഇരു കക്ഷികള്‍കള്‍ക്കുമിടയിലുള്ളത്. എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടുശതമാനം 37.26 ഉം മഹാസഖ്യത്തിന്‍റേത് 37.23 ശതമാനവും ആണ്. ഓരോ നിയോജകമണ്ഡലങ്ങളിലും 53 വോട്ടുകള്‍ മാറിയെങ്കില്‍ ഫലം തന്നെ മാറി മറിഞ്ഞേനെ.

അതേസമയം ബിഹാറില്‍ മുഖ്യമന്ത്രി ആരെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ആഭ്യന്തരം അടക്കം സുപ്രധാന വകുപ്പുകള്‍ പിടിച്ചെടുക്കാനാണ് ബിജെപി നീക്കം. സര്‍ക്കാര്‍ രൂപീകരണത്തിനായി മഹാസഖ്യവും തയ്യാറെടുക്കുകയാണ്. ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി  ഭരണം പിടിക്കാനാണ് നീക്കം.
വി.ഐ.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ തയ്യാറാണെന്നും ആര്‍.ജെ.ഡി. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് എന്‍ഡിഎ ഇന്ന് ഗവര്‍ണറെ കാണും. അതേസമയം സുപ്രധാന വകുപ്പുകള്‍ കൈക്കലാക്കാനാണ് ബിജെപിയുടെ നീക്കം.